തേഞ്ഞിപ്പലം : ചില തെറ്റിധാരണകള്‍ മൂലം സമസ്തയെയും അതിന്റെ നേതാക്കളെയും പൊതു ജന സമക്ഷം വിലകുറച്ച് കാണിക്കുന്ന വിധം ലീഗ് വിദ്യാര്‍ഥി സംഘടന യായ എം. എസ്. എഫ്. നടത്തിയ പരാമര്‍ശങ്ങള്‍ സമസ്തയും ലീഗും തുടര്‍ന്ന് വരുന്ന ബന്ധത്തിന് കളങ്കം ചാര്തുമെന്നു വള്ളിക്കുന്ന് മണ്ഡലം സമസ്ത സമ്മേളന സ്വാഗത സംഘം കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ലീഗ് ഇപ്പോള്‍ കന്തപുരവുമായി നീക്കുപോക്കുണ്ടാക്കാന്‍ ശ്രമിക്കുന്നത് മുന്‍കാല ചരിത്രത്തെ ഉള്‍കൊള്ളാന്‍ ഭയമുള്ളത് കൊണ്ടാണ്. ലീഗിന്റെ തകര്‍ച്ച സ്വപ്നം കണ്ടു നടന്നവര്‍ ഇപ്പോള്‍ ലീഗിനൊപ്പം കൂടുന്നതിന്റെ ലക്‌ഷ്യം മറ്റൊന്നന്നാണ്. കാന്തപുരത്തിന്റെ അരുതയ്മകള്‍ക്ക് കൂട്ടുനില്‍ക്കുന്നവര് ആരായാലും അവരെ സമസ്തയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നു യോഗം അഭിപ്രായപ്പെട്ടു. സമസ്ത എടുക്കുന്ന തീരുമാനത്തില്‍ പൊതുസമൂഹം ശക്തമായി പിന്തുണക്കുമെന്നും ഒരു പ്രമേയത്തിലൂടെ യോഗം അംഗീകരിച്ചു. സമസ്ത ജാം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം. എ. ചേളാരി അധ്യക്ഷത വഹിച്ചു. പി. പി. അബൂബക്കെര്‍ മുസ്ലിയാര്‍, അഷ്‌റഫ് മുസ്ലിയാര്‍ പ്രസംഗിച്ചു.