നാട്ടിക ഉസ്താദിന്റെ പത്താം അനുസ്മരണ സമ്മേളനം

മേലാറ്റൂര്‍: എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയും മേലാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന മര്‍ഹൂം നാട്ടിക ഉസ്താദിന്റെ പത്താം അനുസ്മരണ സമ്മേളനം ചെമ്മാണിയോട് ലൗലൈന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണവും നടത്തി. മുന്‍ മന്ത്രി നാലകത്ത് സൂപ്പി, പുത്തനഴി മൊയ്തീന്‍ ഫൈസി, പ്രൊഫ. പി. ഷെയ്ക്ക് മുഹമ്മദ്, വി.കെ. മുഹമ്മദ്കുട്ടി ഫൈസി, കെ.പി.എം.എ. അലിഫൈസി, എ. അജിത്ത് പ്രാസാദ്, സി. അബ്ദുള്‍കരീം, എം.എം. നൂറുദ്ദിന്‍ എന്നിവര്‍ പ്രസംഗിച്ചു