'നഹ്ള 11' സമാപിച്ചു

നഹ്‍ള 11 പാണക്കാട് സയ്യിദ്
ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
വേങ്ങര : കൂരിയാട് മന്‍ശഉല്‍ ഉലൂം ബ്രാഞ്ച് മദ്റസയില്‍ വരുന്ന ബാല്യം തളരാത്ത കരുതല്‍ എന്ന പ്രമേയത്തില്‍ SKSBV സംഘടിപ്പിച്ച പഠന ക്യാന്പ് നഹ്ള 11 സമാപിച്ചു. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ബഹു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ബഹു. സയ്യിദ് കെ.കെ. ഫസല്‍ പൂക്കോയ തങ്ങള്‍ കക്കാടംപുറം അധ്യക്ഷത വഹിച്ചു. ലഹരി പടരുന്ന നഗര ഗ്രാമങ്ങള്‍ എന്ന വിഷയത്തില്‍ അബ്ദുറഹ്‍മാന്‍ ഉസ്താദ് ചേളാരിയും സംഘടന സംഘാടനം എന്ന വിഷയത്തില്‍ എല്‍.സി.ഡി. സഹിതം സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍ കരുവാരക്കുണ്ടും ക്ലാസ്സെടുത്തു. അസൈനാര്‍ വാഫി സ്വാഗതവും അജ്മല്‍ കെ. നന്ദിയും പറഞ്ഞു. സയ്യിദ് ശാഹുല്‍ ഹമീദ് ജമലുല്ലൈലി, കെ. മുഹമ്മദലി ഹാജി, പി.പി. സഫീര്‍ ബാബു, . മുഹമ്മദലി, ഹസ്ബുള്ള ബദ്‍രി, അശ്റഫ് മുസ്‍ലിയാര്‍, ശാജര്‍ എം, അനസ്. .വി., കെ. മുഹ്സന്‍, സി. മനാഫ്, ഫൈസല്‍ അലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്യാന്പിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും ജ്ഞാനതീരം പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനവും മദ്റസാ സ്വദര്‍ കുഞ്ഞിമുഹമ്മദ് മുസ്‍ലിയാര്‍ റെയിഞ്ച് ജോ. സെക്രട്ടറി അബ്ദുല്ല മുസ്‍ലിയാര്‍ മന്പുറം എന്നിവര്‍ നല്‍കി. തിരൂരങ്ങാടി റെയിഞ്ചിലെ 100 ല്‍ പരം SKSBV പ്രവര്‍ത്തകര്‍ ക്യാന്പില്‍ പങ്കെടുത്തു.