അശരണരെ സഹായിക്കാന്‍ മതസംഘടനകള്‍ മുന്നോട്ട് വരണം : കുമ്പോല്‍ തങ്ങള്‍

കാസര്‍കോട് : കാരുണ്യത്തിന്റെ മാസമായ വിശുദ്ധറമദാനില്‍ സമൂഹത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ മനസ്സിലാക്കി സഹായമെത്തിച്ചു കൊടുക്കാന്‍ മതസംഘടനകള്‍ മുന്നോട്ട് വരണമെന്നും ഈ രംഗത്ത് എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സയ്യിദ് കെ.എസ് അലി തങ്ങള്‍ പറഞ്ഞു. ഖുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ എസ്.കെ.എസ്.എസ.എഫ് സംസ്ഥാന കമ്മിറ്റി മുഖേന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നല്‍കുന്ന റമദാന്‍ റിലീഫ് വിതരണപരിപാടിയുടെ ഉദ്ഘാടന സമ്മേളനം മഞ്ചേശ്വരം മേഖലയിലെ കജ മഹല്ലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 കുടുംബങ്ങള്‍ക്കുള്ള കിറ്റുകള്‍ ജമാഅത്ത് സെക്രട്ടറിയെ എസ്.വൈ.എസ് വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി ഏല്‍പ്പിച്ചു. ജില്ലാപ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ആധ്യക്ഷ്യം വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, പാത്തൂര്‍ അഹ്മദ് മുസ്‌ലിയാര്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി, റസാഖ് അസ്ഹരി, പി.ബി. അബൂബക്കര്‍, ശരീഫ് മുസ്‌ലിയാര്‍, ഇസ്മഈല്‍ ഫൈസി, അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി. മുഹമ്മദ് കുഞ്ഞി, മുസ്തഫാ ഹുദവി, സിദ്ദീഖ് അര്‍ശദി, അഹ്മദ് കുഞ്ഞി, ഇസ്മഈല്‍ റാസി മുസ്‌ലിയാര്‍, സലാം മാസ്റ്റര്‍, അഹ്മദ് കുഞ്ഞി, മുഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
- Secretary, SKSSF Kasaragod Distict Committee