സാമൂഹ്യ ബാധ്യതകള്‍ മറക്കാതിരിക്കുക : അബ്ബാസലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : വിശ്വാസികള്‍ സമൂഹത്തോടും വ്യക്തികളോടുമുള്ള ബാധ്യതകളെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും മറ്റുള്ളവരോടുള്ള കടമകള്‍ മറന്നുള്ള ജീവിതം സത്യവിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ വിദ്യര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടകമകള്‍ മറന്നുള്ള മനുഷ്യരുടെ ജീവിതം അപകടരമാണ്. മക്കള്‍ മാതാപിതാക്കളെയും മാതാപിതാക്കള്‍ മക്കളെയും മറക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ പരസ്പര ബന്ധത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയുന്ന പുതു തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി. മുസ്ഥഫാ ഹുദവി ആക്കോട് കടമകള്‍ മറക്കുന്ന മനുഷ്യന്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ: എന്‍. എ. എം അബ്ദുല്‍ ഖാദര്‍, കെ. എം സൈതലവി ഹാജി, പി.എ ജബ്ബാര്‍ ഹാജി, സിദ്ദീഖ് ഹാജി തിരൂര്‍, കെ.ടി അബ്ദുല്ല ബാഖവി വെളിമുക്ക്, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രഭാഷണം ഞായറാഴ്ച സമാപിക്കും.
- Darul Huda Islamic University