സാംസ്‌കാരിക രംഗത്ത് മാറ്റം അനിവാര്യം : സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി : ആധുനിക സമൂഹം സാംസ്‌കാരികമായി പിറകോട്ട് പോയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ശക്തമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്താനുള്ള സമയം അതിക്രമിച്ചതായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ വിദ്യര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച മുസ്ഥഫാ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ സമാപന സെഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മ ഉപദേശിക്കുന്നവര്‍ക്ക് പരിഗണന ലഭിക്കാതിരിക്കുകയും തിന്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അവസഥയാണ് സമൂഹത്തില്‍ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവണതക്കെതിരെ പോരാടാന്‍ സമൂഹം സജ്ജരാകണമെന്നും തങ്ങള്‍ പറഞ്ഞു.
- Darul Huda Islamic University