ദമ്മാം
: സമൂഹത്തോടും
സമുദായത്തോടുമുള്ള പ്രതിബദ്ധത
നിറവേറ്റാന്‍ ജീവകാരുണ്യ
സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍
സജീവമാവണമെന്നും പൂര്‍വ്വ
സൂരികളുടെ ഉല്‍കൃഷ്ടമായ
ജീവിത പാതകള്‍ മാതൃയാക്കണമെന്നും
സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍
സൗദി നാഷണല്‍ കമ്മിറ്റി
ചെയര്‍മാന്‍ ഓമാനൂര്‍
അബ്ദുറഹ്‍മാന്‍ മൌലവി പറഞ്ഞു.
സുന്നി യുവജന
സംഗം ദമ്മാം സെന്‍ട്രല്‍
കമ്മിറ്റി വാര്‍ഷിക ജനറല്‍
ബോഡി യോഗം ഉല്‍ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ ഭാരവാഹികളായി കബീര്‍
ഫൈസി പുവ്വത്താണി (ഉപദേശക
സമിതി ചെയര്‍മാന്‍ ),
ഹംസ മണ്ണാര്‍ക്കാട്
(പ്രസിഡന്റ്),
മുജീബ്
ഫൈസികക്കുപ്പടി, അബ്ദുറഹ്
മാന്‍ കണ്ണൂര്‍ , മുഹമ്മദ്
കുട്ടി തിരൂര്‍ (വൈസ്
പ്രസിഡന്റ്), സകരിയ്യ
ഫൈസി പന്തല്ലൂര്‍ (ജനറല്‍
സെക്രട്ടറി), ഹുസൈന്‍
ചേലേമ്പ്ര (വര്‍ക്കിംഗ്
സെക്രട്ടറി), അഹമ്മദ്
ദാരിമി, ഇബ്രാഹീം
ദാരിമി കുടക്, അബ്ബാസ്
വലമ്പൂര്‍ , മുനവ്വര്‍
എടപ്പാള്‍ (സെക്രട്ടറി)
എന്നിവരെ
തെരഞ്ഞെടുത്തു. ദമ്മാം
SYS ഹാളില്‍
ചേര്‍ന്ന ജനറല്‍ബോഡിയോഗത്തില്‍
ഷാജഹാന്‍ ദാരിമി അദ്ധ്യക്ഷത
വഹിച്ചു. ബഷീര്‍
ബാഖവി, സുബൈര്‍
മൗലവി, സലാം
മൗലവി വാവൂര്‍ , ഇസ്ഹാഖ്
കോടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കബീര്‍ ഫൈസി
പുവ്വത്താണി സ്വാഗതവും ഹുസൈന്‍
ചേലേമ്പ്ര നന്ദിയും പറഞ്ഞു.
- abdurahman.T.M