സുകൃതങ്ങളുടെ സമൂഹം സൃഷ്ടിക്കപ്പെടണം : അബ്ബാസലി ശിഹാബ് തങ്ങള്‍

തൃശൂര്‍ : സുകൃതങ്ങളുടെ സമൂഹം സൃഷ്ടിക്കപ്പെടാന്‍ നന്‍മകള്‍ക്ക് വേണ്ടി ജാഗ്രത പുലര്‍ത്തണമെന്ന് SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 'സുകൃതങ്ങളുടെ സമുദ്ധരണത്തിന്' എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കകയായിരുന്നു അദ്ദേഹം. തൃശൂര്‍ എം..സി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ഫൈസി ദേശമംഗലം, ഹുസൈന്‍ ദാരിമി അകലാട്, കരീം ഫൈസി പൈങ്കണ്ണിയൂര്‍ , ഇബ്രാഹീം ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ശാഹിദ്‌കോയ തങ്ങള്‍ സ്വാഗതവും ശഹീര്‍ ദേശമംഗലം നന്ദിയും പറഞ്ഞു.
- SKSSF THRISSUR