കേശവിവാദം; പൊന്‍മള നിലപാട് വ്യക്തമാക്കണം : SKSSF കാസര്‍ഗോഡ്

കാസറകോട് : കേരളത്തില്‍ രണ്ട് വര്‍ഷത്തോളമായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിവാദ വിഷയമായ കേശം സംബന്ധിച്ച് കാന്തപുരം വിഭാഗത്തിന്റെ പ്രമുഖ നേതാവും സുന്നി ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിലപാട് വ്യക്തമാക്കണമെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ഞാന്‍ അംഗീകരിക്കുന്നു എന്ന് പറഞ്ഞ് ഒളിച്ച് കളിക്കുന്നതിന് പകരം തനിക്ക് അഭിപ്രായ വിത്യാസം ഉണ്ട് എന്ന് പൊതുസമൂഹം വിശ്വസിക്കുന്ന വിവാദ കേശത്തെ അംഗീകരിക്കുന്നുണ്ടെന്ന് തുറന്ന് പറയാന്‍ പൊന്‍മള ആര്‍ജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം താന്‍ ആദര്‍ശമുദ്രാവാക്യമായി രണ്ട് വര്‍ഷം കൊണ്ട് നടന്ന കേശത്തെ അംഗീകരിക്കാത്ത പൊന്‍മളയെ പുറത്താക്കാന്‍ കാന്തപുരം തന്റേടം കാണിക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- Secretary, SKSSF Kasaragod Distict Committee