ഹജ്ജിന്റെ പവിത്രത കാത്ത് സൂക്ഷിക്കുക : ഫവാസ് ഹുദവി പട്ടിക്കാട് | SKIC റിയാദ് ഹജ്ജ് സംരംഭം; വാദീനൂര്‍ ഹജ്ജ് ഗ്രൂപ്പിന്റെ ഹജ്ജ് റജിസ്റ്റ്രേഷന്‍ ആരംഭിച്ചു

വാദീനൂറിന്റെ ഹജ്ജ് റജിസ്റ്റ്രേഷന്‍ ഉദ്ഘാടനം
അബ്ദുല്‍ സലാം തൃക്കരിപ്പൂരില്‍ നിന്നും ഫോം
സ്വീകരിച്ച് അലവിക്കുട്ടി ഒളവട്ടൂര്‍ നിര്‍വ്വഹിക്കുന്നു
റിയാദ് : അള്ളാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവനാണ് യഥാര്‍ത്ഥ സത്യവിശ്വാസിയെന്നും ഇസ്ലാമിന്റെ പഞ്ചസ്തംഭമായ ഹജ്ജിന്റെ പവിത്രത ശരിയാം വണ്ണം മുറുകെ പിടിച്ച് മാത്രമായിരിക്കണം പരിശുദ്ധ ഹജ്ജിന് പ്രവേശിക്കേണ്ടതെന്നും ഫവാസ് ഹുദവി പട്ടിക്കാട് സദസ്സിനെ ഓര്‍മിപ്പിച്ചു. SKIC റിയാദിന്റെ ഹജ്ജ് സംരംഭമായ വാദീനൂര്‍ ഹജ്ജ് ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ഹജ്ജ് റജിസ്റ്റ്രേഷന്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു ഹുദവിഹംസ ബാഖവി മണ്ണാര്‍ക്കാട് പ്രാര്‍ത്ഥന നടത്തി. വാദീനൂര്‍ ഹജ്ജ് സെല്‍ ചെയര്‍മാന്‍ അബ്ദുറസ്സാഖ് വളക്കൈ അദ്യക്ഷത വഹിച്ചു. വാദീനൂര്‍ ഹജ്ജ് വിശദീകരണം അബൂബക്കര്‍ ഫൈസി ചുങ്കത്തറ നിര്‍വ്വഹിച്ചു. SKIC റിയാദ് ചെയര്‍മാന്‍ എന്‍ സി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ പെരുമുഖം, അബ്ദുല്ല ഫൈസി കണ്ണൂര്‍ , അബൂബക്കര്‍ ബാഖവി മാരായമംഗലം, മുജീബ് ഫൈസി മമ്പാട് ആശംസാ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ ഹജ്ജ് റജിസ്‌ട്രേഷന്റെ ഉദ്ഘാടന കര്‍മ്മം അബ്ദുല്‍ സലാം തൃക്കരിപ്പൂരില്‍ നിന്നും ഹജ്ജ് ഫോം സ്വീകരിച്ച് SKIC റിയാദ് ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സത്യവിശ്വാസിയുടെ പ്രാര്‍ത്ഥന എന്ന വിഷയത്തെ ആസ്പദമാക്കി സലീം വാഫി മൂത്തേടം ക്ലാസ്സെടുത്തു. മുഹമ്മദാലി ഹാജി കൈപ്പുറം, മുഹമ്മദ് ഷാഫി തൃശൂര്‍ , അബ്ദുല്‍ റസാഖ് കൊടക്കാട്, കുഞ്ഞിമുഹമ്മദ് ഹാജി ചുങ്കത്തറ, മഷ്ഹൂദ് കൊയ്യോട്, ഷൗക്കത്ത് കാഞ്ഞിരപ്പുഴ നേതൃത്വം നല്കി. വാദീനൂര്‍ ഹജ്ജ് സെല്‍ കണ്‍വീനര്‍ ഹബീബുല്ല പട്ടാമ്പി സ്വാഗതവും അബ്ദുല്‍ സമദ് പെരുമുഖം നന്ദിയും പറഞ്ഞു.
- Alavikutty. AK Olavattoor