വ്യാജകേശം. പൊന്മള ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാമന്തളി സ്വകാര്യചാനലില്‍

കാന്തപുരത്തിന്റെ പ്രീതി പിടിച്ചുപറ്റാനും രാമന്തളിയുടെ ശ്രമം തന്റെ ആരോപണങ്ങള്‍ക്ക്‌  മറുപടി നല്‍കാന്‍ വെല്ലുവിളിയും പൊന്മള ബിദഈ ചിന്തകനാണെന്ന ആക്ഷേപവും

കൈരളി പീപ്പിള്‍ ചാനലിലൂടെ മുഹമ്മദ്‌ രാമന്തളി തന്റെ ഭാഗം വിശദീകരിച്ചപ്പോൾ.. 
ഴിഞ്ഞ ദിവസം വൈകിട്ട് 4.30 ന് കൈരളി പീപ്പിൾ ചാനലിലൂടെ നടത്തിയ വിശദീകരനത്തിലൂടെ പ്രധാനമായും അദ്ദേഹം നടത്തിയത് കാന്തപുരം ഗ്രൂപ്പിനൊപ്പം നിന്നുള്ള പൊന്മള ഗ്രൂപ്പിനെതിരെയുള്ള രൂക്ഷമായ വിമർശനമാണ്: 
"തന്നെ പുറത്താക്കുമ്പോള്‍ പൊന്മളയെ അദ്ധേഹത്തിന്റെ സ്ഥാനങ്ങളില്‍ നിന്ന്‌ നീക്കുകയെങ്കിലും വേണമെന്നും അതുവരെ തന്റെ ഈ പോരാട്ടം തുടരുമെന്നും പറഞ്ഞു തുടങ്ങിയ അദ്ധേഹം പിന്നീട് ക്ലിപ്പുകൾ സഹിതമാണ് പൊന്മളക്കെതിരെ ആഞ്ഞടിച്ചത്. "മര്‍കസിലെ മുടിയില്‍ തനിക്ക്‌ വിശ്വാസമില്ലെന്നും താനതു അംഗീകരിക്കില്ലെന്നും കാന്തപുരത്തിന്റെ സാനിദ്ധ്യത്തിൽ മുശാവറയിൽ പൊന്മള പറഞ്ഞു
ഉത്തരേന്ത്യയിലെ തബ്‌ലീഗ്‌ സ്ഥാപനത്തില്‍ പഠിച്ചതിനാല്‍ അദ്ധേഹത്തിന്‌ ദയൂബന്ധി ശൈലിയും ബിദഈ ആശയവുമുണ്ട്. സി.എം വലിയുള്ളാഹിയെ വരെ അദ്ദേഹം അവമതിച്ചിട്ടുണ്ട്‌. അലവി സഖാഫി, റശീദ്‌ സഖാഫി, ഏലംകുളം, ജിഷാന്‍, മഞ്ചാടി(ശറഫുധീൻ) തുടങ്ങിയവര്‍ മുഖേനെ മുടിക്കെതിരെയും കാന്തപുരതിനെതിരെയും  സംസാരിച്ച് നൌഷാദ്‌ അഹ്സനി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും തന്റെ ഗ്രൂപ്പിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള 100 ഓളം രേഖകള്‍ തന്റെ പക്കലുണ്ടെന്നു അവകാശപ്പെട്ട അദ്ദേഹം തന്റെ ആരോപണങ്ങളെ ഗഡ്‌ഢിക്കാന്‍ പോനമള യുടെ ശിങ്കിടികളോ ശിഷ്യരോ ആയ ആരെയും താൻ വെല്ലുവിളിക്കുന്നതായും അവർക്കെതിരെ സാധാരണക്കാരനായ താൻ ഒറ്റക്ക് മതിയെന്നും" പറയുന്നുണ്ട്. 
കൂട്ടത്തില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ടതിനാൽ രണ്ടാം ഗ്രൂപ്പില്‍(മുടിക്കനുകൂലമുള്ളവര്‍) ഇടം പിടിക്കാനും രാമന്തളി ശ്രമം നടത്തുന്നുമുണ്ട്‌. ഇതിന്റെ ഭാഗമായി താന്‍ മുടിക്കനുകൂലമായി അബ്‌ദുസ്സമദ്‌ അന്‍വരിക്കൊപ്പം ഹൈക്കോടതിയിൽ കേസില്‍ കക്ഷി ചേര്‍ന്ന കാര്യവും കാന്തപുരത്തെ പിന്തുണക്കുന്ന കാര്യവും ഇടയ്ക്കിടെ ഊന്നി പറയുന്നുമുണ്ട്‌.