വ്യാജകേശം; വിശദീകരണസമ്മേളനം ഇന്ന് (വ്യാഴം) കോഴിക്കോട്

തല്‍സമയ സംപ്രേഷണം ഓണ്‍ലൈനിലും ഇന്റര്‍നെറ്റ്‌ റേഡിയോവിലും
കോഴിക്കോട്: പ്രവാചക കേശമെന്ന പേരില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മുടിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇന്ന് (സെപ്തംബര്‍ 5 ന് വ്യാഴാഴ്ച) വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചില്‍ വിശദീകരണ സമ്മേളനം നടത്താന്‍ വ്യാജ കേശ പ്രക്ഷോഭ സമിതി തീരുമാനിച്ചു. കാന്തപുരം വിഭാഗത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ കേശം സംബന്ധിച്ചുളള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ മുടിയുടെ കൈമാറ്റ പരമ്പരയുമായി ബന്ധപ്പെട്ട് ഉണ്ടായ നിഘൂഢമായ നീക്കങ്ങള്‍ സമ്മേളന വേദിയില്‍ അവതരിപ്പിക്കും. 

വിശദീകരണ സമ്മേളനം തല്‍സമയം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന്‌ കെ.ഐ.സി.ആര്‍ അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്‌ത ജന.സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയും തുടര്‍ന്നുള്ള സംശയനിവാരണവും, www.kicrlive.com, ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.