എസ്.വൈ.എസ് ജില്ലാ സമ്മേളനം നാളെ (ശനി) വേങ്ങരയില്‍ സുന്നി സംഗമം

മലപ്പുറം: ഡിസംബര്‍ 21ന് വേങ്ങരയില്‍ നടക്കുന്ന എസ്.വൈ.എസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (ശനി) വേങ്ങരയില്‍ സുന്നി സംഗമം നടക്കും. മണ്ഡലത്തിലെ ഖത്വീബുമാര്‍, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കുന്ന സംഗമം 4 മണിക്ക് കുറ്റാളൂര്‍ ബദ്‌രിയ്യയില്‍ 60-ാം വാര്‍ഷിക സ്വാഗത സംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹാജി.കെ മമ്മദ് ഫൈസി, ടി.പി സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അബ്ദുല്‍ മജീദ് ദാരിമി സംബന്ധിക്കും. മണ്ഡലത്തിലെ സുന്നി യുവജന സംഘം പഞ്ചായത്ത്-യൂണിറ്റ് ഭാരവാഹികളും സംഗമത്തില്‍ സംബന്ധിക്കണമെന്ന് ജില്ല ജന: സെക്രട്ടറി അറിയിച്ചു.