വ്യാജകേശം; വിശദീകരണസമ്മേളനം സെപ്തംബര്‍ 5 വ്യാഴാഴ്ച

കോഴിക്കോട് : പ്രവാചക കേശമെന്ന പേരില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മുടിയുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സെപ്തംബര്‍ 5 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചില്‍ വിശദീകരണ സമ്മേളനം നടത്താന്‍ വ്യാജ കേശ പ്രക്ഷോഭ സമിതി തീരുമാനിച്ചു. കാന്തപുരം വിഭാഗത്തിലെ പണ്ഡിതന്മാര്‍ക്കിടയില്‍ കേശം സംബന്ധിച്ചുളള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ മുടിയുടെ കൈമാറ്റ പരമ്പരയുമായി ബന്ധപ്പെട്ട് ഉണ്ടായ നിഘൂഢമായ നീക്കങ്ങള്‍ സമ്മേളന വേദിയില്‍ അവതരിപ്പിക്കും.
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന പ്രക്ഷോഭസമിതി യോഗത്തില്‍ ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ അദ്ധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി എച്ച് ത്വയ്യിബ് ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും മുജീബ് ഫൈസി പൂലോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE