
പ്രഖ്യാപന സമ്മേളനത്തിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ഇതിനകം വാഹനങ്ങളും ട്രൈന്‍ ബോഗികളും ബുക്ക് ചെയ്തിട്ടുണ്ട്. അതിവിപുലമായ പ്രഖ്യാപന സമ്മേളന പ്രചാരണ പരിപാടി സംസ്ഥാന വ്യാപകമായി നടന്നുവരുന്നു. തെക്കന്‍ ജില്ലകളില്‍ വാഹന പ്രചാരണ ജാഥകളും നടത്തും. തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ സ്വാഗതസംഘം ചെയര്മാന് ജമാല്‍ തോന്നക്കല്‍ അധ്യക്ഷത വഹിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ച അവതരിപ്പിച്ചു. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, ബീമാപള്ളി റശീദ്, മണ്‍വിള സൈനുദ്ദീന്‍, സഈദ് മുസ്ലിയാര് വിഴിഞ്ഞം, ഫഖ്റുദ്ദീന്‍ ബാഖവി, ശാനവാസ് കണിയാപുരം, സൈനുദ്ദീന്‍ മുസ്ലിയാര്, ഹസന് ആലംകോട്, എം.എ.അബ്ദുല്ലത്വീഫ് മുസ്ലിയാര്, കെ.ഇ.മുഹമ്മദ് മുസ്ലിയാര്, അഹ്മദ് റശാദി, അഹ്മദ് ഉഖൈല്‍, ടി.ആലിബാവ സംസാരിച്ചു.