ആത്മീയ ചൂഷണം നടത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

ആത്മീയ ചൂഷനത്തിനെതിരെ ദമ്മാമില്‍ സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കുന്നു
ദമ്മാം : വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും വേണ്ടി മതപരമായ ചിഹ്നങ്ങളെയും വിധി വിലക്കുകളെയും ഉപയോഗപ്പെടുത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തനമെന്നു സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന കാംപയിനിനോടനുബന്ധിച്ച് SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചന യാത്രയുടെ ഭാഗമായി ദമ്മാം ഇസ്ലാമിക്‌ സെന്റെരും സുന്നി യുവജന സംഘവും സംയുക്തമായി സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ വേണ്ടി മതത്തെ ചൂഷണം ചെയ്യുന്നവര്‍ മുസ്ലിം സമുദായത്തിന്റെ അന്തസ്സും അഭിമാനും മറ്റു സമൂഹങ്ങള്‍ക്ക് മുമ്പില്‍ താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്. മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന തട്ടിപ്പുകളേയും ചൂഷണങ്ങളെയും സമസ്തയും അതിന്റെ പോഷക സംഘടനകളും എക്കാലത്തും എതിര്‍ത്തു പോന്നിട്ടുണ്ട്. കളങ്കമില്ലാത്ത ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പവിത്രമായ ജീവിതം നയിച്ച സമസ്തയുടെ മുന്‍കാല നേതാക്കന്മാരെ ആശയമായി എതിര്‍ക്കുന്നവര്‍ പോലും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരങ്ങള്‍ നടത്തി സമുദായത്തിലെ സാധാരക്കാരുടെ വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഷ്‌റഫ്‌ ഫൈസി പടിഞ്ഞാറ്റുമുറി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഉല്‍ ഘാടനം ചെയ്തു. സമസ്ത സമ്മേളനത്തോട നുബന്ധിച്ച്ച് ഡി..സി. നടത്തിയ ഫാമിലി ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിതരണം ചെയ്തു. ഇസ്ലാമിക് സെന്‍റെര്‍ സൌദി നാഷണല്‍ കമ്മിറ്റി പുറത്തിറക്കിയ ഉത്തമ പ്രവാചകന്‍ ഉത്തമ മാതൃക എന്ന പുസ്തകത്തിന്റെ ദമ്മാമിലെ പ്രകാശനം കര്‍മ്മം അബ്ദുസ്സമദ് പൂകൊട്ടൂര്‍ ഉമ്മര്‍ ഒമാശ്ശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു. അബ്ദുറഹ്മാന്‍ ദാരിമി ആശംസാ പ്രസംഗം നടത്തി. മാഹിന്‍ വിഴിഞ്ഞം , അസീസ്‌ വെളിമുക്ക്, സൈതലവി ഹാജി താനൂര്‍, ഇബ്രാഹീം ഓമശ്ശേരി അസ്ലം മൌലവി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.