ഖാസിയുടെ മരണം സി.ബി.ഐ അന്വേഷിക്കണം-സമസ്ത

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ്​പ്രസിഡന്റും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുള്ള മുസ്‌ലിയാരുടെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുന്നതിന് കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് സമസ്ത മുശാവറ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് നാട്ടുകാരും സംഘടന നേതാക്കളും പോലീസിനോട് പറഞ്ഞെങ്കിലും മുന്‍വിധിയോടെ സമീപിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.

ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍, കാപ്പ് ഉമ്മര്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, ഒ. കുട്ടി മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.