കാഴ്ചയുടെ മതവും രാഷ്ട്രീയവും - റഹ്‍മാനീസ് അസോസിയേഷന്‍ സിന്പോസിയം നാളെ (28-03-2010)

മലപ്പുറം : വിവര സാങ്കേതിക വിദ്യയുടെ വൈവിധ്യമാര്‍ന്ന നൂതന രീതികളും മുന്നേറ്റങ്ങളും ഒളികാമറകളിലും മറ്റും ദുരുപയോഗപ്പെടുത്തുന്പോള്‍ അവയുടെ മത-രാഷ്ട്രീയ-ധാര്‍മ്മിക കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിന്പോസിയം നാളെ (ഞായറാഴ്ച) കോഴിക്കോട്ട് നടത്തുമെന്ന് കേരള സ്റ്റേറ്റ് റഹ്‍മാനീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കാഴ്ചയുടെ മതവും രാഷ്ട്രിയവും എന്ന ശീര്‍ഷകത്തില്‍ നാളെ 2.30ന് കോഴിക്കോട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സിന്പോസിയം നടക്കുക. മത-രാഷ്ട്രീയ-മീഡിയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സിന്പോസിയം ഉദ്ഘാടനം ചെയ്യും. ശൈഖുനാ കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. ഫരീദ് റഹ്‍മാനി കാളികാവ് വിശയാവതരണം നടത്തും. ഡോ. സഫറുല്‍ ഇസ്‍ലാം ഖാന്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , സി. ഹംസ, എം.പി. രാജേന്ദ്രന്‍, സി.പി. സൈതലവി, പി.എ. റഷീദ്, അബൂബക്കര്‍ ഫൈസി മലയമ്മ, പി.എം. റഷീദ്, ജഅ്ഫര്‍ റഹ്‍മാനി, ഹംസ റഹ്‍മാനി കൊണ്ടിപ്പറന്പ് എന്നിവര്‍ പങ്കെടുക്കും.

യോഗത്തില്‍ ഫരീദ് റഹ്‍മാനി കാളികാവ് അധ്യക്ഷത വഹിച്ചു. സൈതലവി റഹ്‍മാനി ഗുഢല്ലൂര്‍ സ്വാഗതവും മുസ്ഥഫ റഹ്‍മാനി നന്ദിയും പറഞ്ഞു.