ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ് കളക്ടറേറ്റ് മാര്‍ച്ച് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

കാസര്‍കോട് : പ്രമുഖ മതപണ്ഡിതനും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുള്ള മൌലവിയുടെ മരണത്തെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നു.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ആറിന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

സമരത്തിന് മുന്നോടിയായി ഏപ്രില്‍ രണ്ടിന് ജില്ലയിലെ നൂറു കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തും.