റഹ്മാനീസ് അസോസിയേഷന്‍ സിമ്പോസിയം നടത്തി

കോഴിക്കോട്: കേരള സ്റ്റേറ്റ് റഹ്മാനീസ് അസോസിയേഷന്‍ 'കാഴ്ചയുടെ മതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യാതിഥിയായിരുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ അധ്യക്ഷതവഹിച്ചു. ഫരീദ് റഹ്മാനി കാളികാവ് വിഷയം അവതരിപ്പിച്ചു. ജി.സി. കാരക്കല്‍, സി. ഹംസ, സി.പി. സൈദലവി, അബൂബക്കര്‍ ഫൈസി മലയമ്മ, പി.എ. റഷീദ്, ജാഫര്‍ സ്വാദിഖ്, റഹ്മാനി കിടങ്ങയം എന്നിവര്‍ സംസാരിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി സൈദലവി റഹ്മാനി സ്വാഗതവും മുസ്തഫ റഹ്മാനി വാവൂര്‍ നന്ദിയും പറഞ്ഞു.