ഖുവ്വത്തുല്‍ ഇസ്‍ലാമിന് ഭീവണ്ടിയില്‍ കമ്മിറ്റി

ഭീവണ്ടി : ബോംബെ കേരള സുന്നീ ജമാഅത്ത് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജിന്ന് ഭീവണ്ടിയില്‍ കമ്മിറ്റി രൂപീകരിച്ചു. അല്ലാമാ ഹാഫിള് ശകീല്‍ മൗലാനാ (പ്രസിഡന്‍റ്), ശറഫുദ്ദീന്‍ സാഹിബ് സാഹില്‍ (ജ.സെക്രട്ടറി), മുസ്തഫാ ഹാജി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. ഖുവ്വത്തുല്‍ ഇസ്‍ലാം വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുല്‍ റഹ്‍മാന്‍ സാഹിബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശരീഫ് സേഠ്, അബ്ദുല്‍ ഖാദര്‍ ഹാജി, അസീസ് മാണിയൂര്‍ , ഉമര്‍ ഹുദവി വെളിമുക്ക് എന്നിവര്‍ സംസാരിച്ചു. ആസിഫ് ഹുദവി ഭീവണ്ടി സ്വാഗതവും ഖുവ്വത്തുല്‍ ഇസ്‍ലാം മാനേജര്‍ അസീം മൗലവി നന്ദിയും പറഞ്ഞു.