
മംഗലാപുരം : ചെംബരിക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന്ന് വേണ്ടി കേസ് സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംജേശ്വരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യതില്‍ മംജേശ്വരം പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി . സയ്യിദ് അതാഹുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡന്റ് അബ്ദുള്‍ റസാക് അസ്ഹരി പാതൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ നേതാകള്‍ സംസാരിച്ചു