നബിദിനം ആഘോഷിച്ചു

മേലാറ്റൂര്‍: വേങ്ങൂര്‍ മേഖലാ എസ്‌കെ.എസ്.എസ്.എഫ് കമ്മിറ്റി നബിദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. ദഫ്മുട്ടിന്റെ അകമ്പടിയോടെ പട്ടിക്കാട് ജാമിഅഃ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് അരിക്കുഴിയന്‍ ഫാറൂഖ് മുസ്‌ലിയാര്‍, ഷംസുദ്ദീന്‍ ഫൈസി, ജബ്ബാര്‍ മദനി, മുസ്തഫ ഫൈസി, എന്നിവര്‍ നേതൃത്വംനല്‍കി. തുടര്‍ന്ന് വേങ്ങൂരില്‍ നടന്നപൊതുസമ്മേളനം മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു. മഹല്ല് ഹാസി ഹസ്സന്‍ ഫൈസി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി പ്രസംഗിച്ചു.