ജീലാനീ ദിനാചരണവും അനുസ്മരണവും

മുംബൈ : ബോംബെ കേരള സുന്നി ജമാഅത്തിന്‍റെയും ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജീലാനീ ദിനാചരണവും അനുസ്മരണവും 29-03-2010 തിങ്കളാഴ്ച ഇശാ നിസ്കാരാനന്തരം ഗോരമുല്ലാ മസ്ജിദില്‍ (അബ്ദു റഹ്‍മാന്‍ ശാഹ് ബാബാ ദര്‍ഗക്ക് സമീപം ബാവാഗല്ലി, ഡോംഗ്രി) നടക്കും. സമസ്ത ഓര്‍ഗനൈസര്‍ മുസ്തഫാ ഹുദവി കൊടുവള്ളി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ഉമര്‍ ഹുദവി വെളിമുക്ക് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. സി.എം. ഖാദര്‍ ഭായ് ചെറുവട്ടം അദ്ധ്യക്ഷത വഹിക്കും. കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി, കെ.ടി. അബൂബക്കര്‍ മൗലവി, ജലാല്‍ ഹുദവി പുല്ലൂര്‍ , തംജീദ് ഹുദവി കുടൂസ്, ആസിഫ് ഹുദവി ഭീവണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. മാലാ പാരായണത്തിന് യാസിര്‍ ഹുദവി എലാശ്ശേരി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മൗലിദ് പാരായണത്തിന് പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും നേതൃത്വം നല്‍കും.