മീലാദ് ഫെസ്റ്റ് സമാപിച്ചുദോഹ : ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ഒരാഴ്ചയായി നടത്തി വന്ന മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ സമാപിച്ചു. ദോഹ ജദീദിലെ സുന്നി സെന്‍ററില്‍ വെച്ചു നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സകരിയ്യ മാണിയൂര്‍ , സി.വി. മുഹമ്മദലി ഹാജി ചങ്ങരംകുളം , ഹസന്‍ ഹാജി, മൊയ്തീന്‍ ഫൈസി പുത്തനഴി, മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും കെ.ബി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.