ആണ്ടുനേര്‍ച്ചയും കെട്ടിട ഉദ്ഘാടനവും നാളെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള ശംസുല്‍ ഉലമ ആണ്ടു നേര്‍ച്ചയും ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ബ്ലോക്ക് ഉദ്ഘാടനവും ഞായറാഴ്ച നടക്കും.

രാവിലെ എട്ടിന് വാഫി റൈറ്റേഴ്‌സ് ശില്പശാലയില്‍ ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ, കെ.പി. കുഞ്ഞിമൂസ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. രണ്ടുമണിക്ക് ഇസ്‌ലാം ഓണ്‍ലൈന്‍ അവാര്‍ഡ് ജേതാവ് അബ്ദുള്‍ ഹക്കീം ഫൈസിക്ക് സ്വീകരണം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അവാര്‍ഡ് വിതരണം ചെയ്യും.

നാലു മണിക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, എം.ഐ. ഷാനവാസ് എം.പി., എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ., സി. മമ്മൂട്ടി, കെ.ടി. ഹംസ മുസ്‌ല്യാര്‍, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴുമണിക്ക് ശംസുല്‍ ഉലമ അനുസ്മരണ പ്രഭാഷണം അബ്ദുള്‍ ഹമീദ് ഫൈസി നിര്‍വഹിക്കും. ദുആ സമ്മേളനത്തിന് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്കും.