നബിദിനറാലിയും പൊതുസമ്മേളനവും

മേലാറ്റൂര്‍: മേലാറ്റൂര്‍ മേഖലാ സുന്നി മഹല്ല് ഫെഡറേഷന്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടത്തി. മേലാറ്റൂര്‍, വെട്ടത്തൂര്‍, എടപ്പറ്റ റെയ്ഞ്ചിലെ 34 മദ്രസകളില്‍നിന്നായി നൂറു കണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും മേലാറ്റൂര്‍ ഹൈസ്‌കൂള്‍പ്പടിയില്‍നിന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ ആരംഭിച്ച റാലിയില്‍ പങ്കാളികളായി. എന്‍. അബ്ദുറസാഖ്‌ഫൈസി, കെ.പി.എം അലിഫൈസി, ടി.എച്ച്. ദാരിമി, ഗഫൂര്‍ഫൈസി കാട്ടുമുണ്ട, സിദ്ദീഖ്‌ഫൈസി അമ്മിനിക്കാട് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. വൈകീട്ട് ഉച്ചാരക്കടവില്‍ നടന്ന പൊതുസമ്മേളനം മുഹമ്മദ്‌കോയതങ്ങള്‍ പാതാക്കര ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണിമുസ്‌ലിയാര്‍, പി.കെ. അബൂബക്കര്‍ഹാജി, ഒ.ടി. മൂസമുസ്‌ലിയാര്‍, പി.ടി. അലിമുസ്‌ലിയാര്‍, പി.പി. ഹംസമുസ്‌ലിയാര്‍, സി. ഹംസ, ഒ.എം.എസ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.