ഖാസിയുടെ മരണം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അടങ്ങിയിരിക്കില്ല : നാസര്‍ ഫൈസി കൂടത്തായി

ദോഹ : സമസ്‌ത ഉപാദ്ധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം.ഉസ്‌താദിന്റെ ഘാതകരെ പിടികൂടുന്നതുവരെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അടങ്ങിയിരിക്കില്ലെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രസ്‌താപിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമായി രണ്ടുഘട്ടങ്ങള്‍ കഴിഞ്ഞു. ഇനി കേരളം കാണാന്‍ പോകുന്നത്‌ ഒരു ബഹുജന മുന്നേറ്റത്തെയായിരിക്കും അതിന്‌ സമസ്‌തയും എസ്‌.കെ.എസ്‌.എസ്‌.എഫും നേതൃത്വം നല്‍കും. ഏതോ ഇടപാടുകള്‍ കാരണം ഇപ്പോഴത്തെ അന്വേഷണം നേരെനീങ്ങുന്നില്ല. അതുകൊണ്ട്‌ ഈ അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊടുക്കണം, അദ്ദേഹം ആവശ്യപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ക്കും നാസര്‍ ഫൈസി കൂടത്തായിക്കും മലബാര്‍ ഇസ്ലാമിക്ക്‌ കോംപ്ലക്‌സില്‍ ഖത്തര്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന്‌ നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ യൂസഫ്‌ ചെമ്പരിക്ക അദ്ധ്യക്ഷം വഹിച്ചു. ജനറല്‍സെക്രട്ടറി കെ.എസ്‌.അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു. നേരത്തെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി എം.ഐ.സി ഖത്തറിന്റെ ഫണ്ട്‌ ഉദ്‌ഘാടനം ബോഡിപ്ലസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഫയാസുല്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു.