പൊട്ടച്ചിറ അന്‍വരിയ്യഃ അറബിക്‌കോളേജില്‍ സനദ്ദാനസമ്മേളനം തുടങ്ങി

ചെര്‍പ്പുളശ്ശേരി: പൊട്ടച്ചിറ അന്‍വരിയ്യഃ അറബിക്‌കോളേജില്‍ 40-ാം വാര്‍ഷിക സനദ്ദാന സമ്മേളനം സ്ഥാപകന്‍ ബീരാന്‍ ഔലിയയുടെ ആണ്ടുനേര്‍ച്ചയോടെ വ്യാഴാഴ്ച ആരംഭിച്ചു.

ദുആ സമ്മേളനം കുരുവമ്പലം കെ.എസ്. ഉണ്ണിക്കോയതങ്ങള്‍ ഉദ്ഘാടനംചെയ്തു. റഹ്മത്തുല്ലാഹ് കാസിമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖാസി സി. മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷനായി. ദുആ സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ നേതൃത്വം നല്‍കി. സി.കെ.എം. സ്വാദിഖ് മുസ്‌ല്യാര്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, കാപ്പില്‍ വി. ഉമ്മര്‍ മുസ്‌ല്യാര്‍, ചെമ്പുലങ്ങാട് മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍, വി.പി. ഇബ്രാഹിം മുസ്‌ല്യാര്‍, ഉണ്യേന്‍കുട്ടി മുസ്‌ല്യാര്‍, ഉസ്മാന്‍ ദാരിമി, സി.കെ. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, അഷ്‌റഫ് അന്‍വരി, റഫീഖ് ഹുദയി, മരയ്ക്കാര്‍ മാരായമംഗലം, എം. വീരാന്‍ഹാജി എന്നിവര്‍ സംസാരിച്ചു. വല്ലപ്പുഴ കെ.പി.സി. തങ്ങളുടെ സിയാറത്തോടെയാണ് പരിപാടി രാവിലെ ആരംഭിച്ചത്. എം.പി. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. കമ്പംതൊടി മുഹമ്മദ് മുസ്‌ല്യാര്‍ മൗലീദ് പാരായണം നടത്തി.

വെള്ളിയാഴ്ച വൈകീട്ട് 4ന് പൂര്‍വവിദ്യാര്‍ഥിസംഗമവും രാത്രി 7ന് സനദ്ദാനസമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷതവഹിക്കും.