നബിദിന സമ്മേളനം

കണിയാപുരം: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണിയാപുരം ബ്രാഞ്ച് കമ്മിറ്റി നബിദിന ഘോഷയാത്രയും സമ്മേളനവും നടത്തി. കഴക്കൂട്ടം ഖബറടി മുസ്‌ലിം ജമാഅത്തില്‍നിന്ന് ആരംഭിച്ച നബിദിന റാലി കണിയാപുരത്ത് സമാപിച്ചു.

അബൂബക്കര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി (പള്ളിപ്പുറം പരിയാരത്തുകര ഇമാം) സ്വാഗതം പറഞ്ഞു.

ഫരീമുദ്ദീന്‍ റഹ്മാനി കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍റഷീദ് ആലപ്പുഴ, നസീര്‍ഖാന്‍ ഫൈസി വാളക്കാട്, സിദ്ധിഖ്‌ഫൈസി അമ്മിനിക്കാട്, അഹമ്മദ് തേര്‍ലായി, അബ്ദുല്‍കബീര്‍ദാരിമി തേക്കട, നിയാസ് വെമ്പായം, ഷംസുദ്ദീന്‍ഹാജി കാര്യവട്ടം, ഷഹീര്‍ ജി. അഹമ്മദ്, അബ്ദുല്‍വാഹീദ് ലബ്ബ പെരുമാതുറ, അബ്ദുല്‍സലാം വേളി, ഷെമീര്‍ പെരിങ്ങമ്മല, സക്കീര്‍മുസല്യാര്‍ പെരുമാതുറ, ഷാനവാസ് കണിയാപുരം, അലി അക്ബര്‍ മുസല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.