ഖാസിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണം

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസ്‌ല്യാരുടെ ദുരൂഹമരണം സി.ബി.ഐ.യെ ഏല്പിക്കണമെന്ന് സമസ്ത ജില്ലാ ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ആവശ്യപ്പെട്ടു. കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സലാം ഫൈസി മുക്കം, കെ.എ. റഷീദ് ഫൈസി വെള്ളായിക്കോട്, കെ. കുഞ്ഞായിന്‍ മുസ്‌ല്യാര്‍, ടി.കെ. ഖാദര്‍ ബാഖവി താമരശ്ശേരി, ഫൈസല്‍ ഫൈസി, ഒ.എം. അഹ്മ്മദ്കുട്ടി മൗലവി, കെ.സി. അഹ്മ്മദ്കുട്ടി മൗലവി, പി. ഹസൈനാര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.