ഖാസി വധം: ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

മലപ്പുറം: മംഗലാപുരം ചെമ്പരിക്ക ഖാസി സി.എം.അബ്ദുള്ളമുസ്‌ലിയാര്‍ വധക്കേസിലെ കുറ്റവാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും 29ന് ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും.

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.പി.മുഹമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഒ.എം.ശരീഫ് ദാരിമി, ഉമര്‍ ഫൈസി മുക്കം, അബൂബക്കര്‍ ബാഖവി മലയമ്മ, കെ.മോയിന്‍കുട്ടി, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അഹമ്മദ് തേര്‍ളായി, ശറഫുദ്ദീന്‍ വെഞ്ചേനാട്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.