അലിഗഢ് വി.സിക്ക് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം നല്‍കി.

തിരൂരങ്ങാടി: അലിഗഢ് വി.സി പി.കെ.അബ്ദുല്‍അസീസിന് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ സ്വീകരണം നല്‍കി.

ദാറുല്‍ഹുദാ കാമ്പസിലെത്തിയ വി.സിയെ ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സെക്രട്ടറി യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങില്‍ അലിഗഢ് കോര്‍ട്ട് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് പ്രൊഫ. യു.വി.കെ.മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിച്ചു. പ്രൊഫ. ഇ.മുഹമ്മദ്, ഡോ. അരീക്കല്‍ അബ്ദുര്‍റഹ്മാന്‍, അഡ്വ. സൈതലവി, കെ.നിസാര്‍ പറമ്പില്‍പീടിക, കെ.മുഈനുദ്ദീന്‍ ഓമച്ചപ്പുഴ എന്നിവര്‍ സംസാരിച്ചു.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പി.ജിയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ വി.അഫ്‌ളല്‍ ഹുദവി ചങ്ങരംകുളം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പി.ജിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കെ.ടി.മുഹമ്മദ് അബ്ദുല്‍കരീം ഹുദവി പൈങ്കണ്ണൂര്‍, എ.പി.മുഹമ്മദ് ഇസ്മായില്‍ ഹുദവി ചെമ്മലശ്ശേരി, കെ.പി.ജഅഫര്‍ ഹുദവി കൊളത്തൂര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി