ഹുബ്ബുറസൂല്‍ 2010 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൌണ്‍സില്‍ പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ 2010 പ്രവാചക പ്രകീര്‍ത്തന സമ്മേളനം നാളെ (12-03-2010 വെള്ളിയാഴ്ച) അബ്ബാസിയ്യഃ മര്‍ഹൂം ശിഹാബ് തങ്ങള്‍ നഗര്‍ (റിഥം ഓഡിറ്റോറിയത്തില്‍ ) വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് മൗലിദ് പാരായണത്തോടെ ആരംഭിക്കുന്ന പരിപാടി സയ്യിദ് നാസിര്‍ അല്‍മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം ഉസ്‍താദ് വാണിയന്നൂര്‍ അധ്യക്ഷത വഹിക്കും. ശംസുദ്ദീന്‍ ഫൈസി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. പ്രമുഖ വാഗ്മി മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനര്‍ - സൈതലവി ഹാജി ചെന്പ്ര, സ്റ്റേജ് & സൗണ്ട് - ഇബ്റാഹീം കുട്ടി എച്ച്, വളണ്ടിയര്‍ - ഹംസ ഹാജി, പബ്ലിഷിംഗ് - അബ്ദുസ്സലാം കുന്നുംപുറം, ട്രാന്‍സ്പോര്‍ട്ടേഷന്‍ - ഇസ്‍മാഈല്‍ ബേവിഞ്ച.

ഇതു സംബന്ധിച്ച യോഗത്തില്‍ പി.കെ.എം. കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സൈതലവി ഹാജി, ശംസുദ്ദീന്‍ മൗലവി, മുഹമ്മദലി പകര, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.
കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.