പണ്ഡിതരല്ലാത്തവര്‍ ശരീഅത്ത് വിശദീകരിക്കരുത് - സമസ്ത

മലപ്പുറം: മതപണ്ഡിതരല്ലാത്തവര്‍ ഇസ്‌ലാമിക ശരീഅത്ത് വിശദീകരിക്കാന്‍ മുതിരരുതെന്നും കോടതികള്‍ ഖുര്‍ആനും ഹദീസും വിശദീകരിച്ച് ശരീഅത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു.

മുസ്‌ലീങ്ങളുടെ ശരീഅത്ത് നിരാകരിക്കുന്നവിധം വ്യക്തിനിയമം കൊണ്ടുവരാന്‍ കോടതികള്‍ നല്‍കുന്ന പരാമര്‍ശങ്ങള്‍ മുസ്‌ലീങ്ങളുടെ മതവിശ്വാസങ്ങളുടെ ലംഘനത്തിലാണ് ചെന്നെത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടാതെ പരിരക്ഷിക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും ഇവര്‍ പറഞ്ഞു.