ശംസുല്‍ ഉലമാ 14-ാം ഉറൂസ് മുബാറക്കിന് നാളെ കൊടിയേറും

കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാലുപതിറ്റാണ്ടുകാലത്തെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരുടെ 14-ാം ഉറൂസ് മുബാറക്കിന് മാര്‍ച്ച് 18ന് കൊടിയേറും.

പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടക്കുന്ന ഉറൂസ് പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പണ്ഡിത സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശംസുല്‍ ഉലമാ അനുസ്മരണ പ്രഭാഷണം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ നിര്‍വഹിക്കും. 18ന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണം എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.

19ന് വൈകിട്ട് ഏഴ്മണിക്കുള്ള മതപ്രഭാഷണം എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും.

20ന് നടക്കുന്ന ഉറമാ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

21 ന് ഖത്തംദു ആയും ശംസുല്‍ ഉലമാ മൗലീദ് പാരായണവും നടക്കും.

ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസി, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.