പൂക്കോയ തങ്ങള്‍ അനുസ്മരണവും വലിയഖാസിക്ക് സ്വീകരണവും

മറ്റത്തൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ പൂക്കോയ തങ്ങള്‍ അനുസ്മരണവും കോഴിക്കോട് വലിയ ഖാസിക്ക് സ്വീകരണവും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.എം.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു.

കോഴിക്കോട് വലിയഖാസി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍ക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരംനല്‍കി. പൂക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം അയൂബ് സഖാഫി പള്ളിപ്പുറം നടത്തി. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ്തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.പി. മുനീര്‍ ബാഖവി, എം.പി. മുസ്തഫ, വി.ടി. അബൂബക്കര്‍, പി.കെ. കുഞ്ഞു, വി.പി. ജാബിര്‍, ഇ.കെ. റഹിം എന്നിവര്‍ പ്രസംഗിച്ചു.