നബിദിനാഘോഷവും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണവും നടത്തി

കരുവാരകുണ്ട്:രണ്ടുദിനങ്ങളിലായി നടന്നുവന്ന നബിദിനാഘോഷവും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണവും സമാപിച്ചു. ഇരിങ്ങാട്ടിരി മഹല്ല് കമ്മിറ്റിയുടെയും ഇരിങ്ങാട്ടിരി സുബുലൂര്‍ റശാദ് വാഫി കോളേജിന്റെയും നഫ്ജുല്‍ ഫലാഹ് മദ്രസയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ആദ്യദിനത്തില്‍ നഹ്ജുല്‍ ഫലാഹ് മദ്രസയുടെ പ്രസിഡന്റ് എം. ഹംസ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നബിദിന ഘോഷയാത്ര നടന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

രണ്ടാംദിനം അധ്യാപക, വിദ്യാര്‍ഥി, രക്ഷാകര്‍തൃ സംഗമം നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അബ്ദുല്‍ഹക്കീം ഫൈസി മുഖ്യപ്രഭാഷണം നടത്തിയ പൊതുചടങ്ങ് സി.പി. അലവി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.

സലാഹുദ്ദീന്‍ വാഫി, ശാഹുല്‍ഹമീദ് വാഫി, നൂറുദ്ദീന്‍ ഹുദവി, അബ്ദുല്ല അല്‍ ഖാസിമി, അസ്‌ലം അന്‍വരി, യൂനസ്അലി ഹുദവി, ഫൈസല്‍ ദാരിമി, അഷ്‌റഫ് ഫൈസി, കെ. കുഞ്ഞാന്‍, ഫഖ്‌റുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

മൗലീദ് പാരായണം, അന്നദാനം, പൂര്‍വവിദ്യാര്‍ഥി സംഗമം, പൊതുയോഗം എന്നിവയും നടന്നു. പൂര്‍വ വിദ്യാര്‍ഥിസംഗമം പി. സൈതാലി മുസ്‌ലിയാര്‍ മാമ്പുഴയും പൊതുയോഗം പി. കുഞ്ഞുണ്ണി മുസ്‌ലിയാരും ഉദ്ഘാടനംചെയ്തു.