കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ: ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക് സെന്ററില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും എ.പി. ബാവഹാജി ചാലിയം വൈസ് ചെയര്‍മാനുമായി പുതിയ പ്രവര്‍ത്തക സമിതി രൂപവത്കരിച്ചു.
പുതിയ വിദ്യാഭ്യാസവര്‍ഷത്തില്‍ 100 കുട്ടികള്‍ക്ക് പ്രവേശനം നല്‍കി ഇസ്ലാമിക് ആര്‍ട്സ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചു. പഠനം, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവും കമ്മിറ്റി വഹിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അനാറത്ത് അഹമ്മദ് ഹാജി, കെ.എം.എ. ലത്തീഫ് ഫറോക്ക്, ഓര്‍ക്കാട്ടേരി റഹീംഹാജി, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.
വി. മോയിമോന്‍ ഹാജി,പാലത്തായി മൊയ്തു ഹാജി, കാരക്കാട് കാദര്‍ ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, തെച്യാട് ഹുസൈന്‍ മുസ്ലിയാര്‍, കൊയപ്പതൊടി മുഹമ്മദ് ഹാജി, സ്വദേശി അവറാന്‍കുട്ടി ഹാജി, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ജിഫ്രി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. മുക്കം ഉമര്‍ഫൈസി ബജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി കുട്ടിഹസന്‍ ദാരിമി സ്വാഗതവും കെ.പി. കോയ നന്ദിയും പറഞ്ഞു.