ജെ.ഐ.സി. ഫെസ്റ്റ് 2010


ജെ.ഐ.സി ഫെസ്റ്റ് കലാപ്രതിഭാകള്‍ക്കുള്ള അവാര്‍ഡ് ദാനവും, മെഗാ ക്വിസ് മത്സരവും, സഹ്ര് ദയ സമക്ഷം സമര്‍പ്പിക്കപ്പെട്ട "ഇശല്‍ റബീഉ" കലാ വിരുന്നുമായി ജെ. ഐ. സി കാമ്പയിന്‍ സമാപിച്ചു.ഒരു മാസക്കാലം നീണ്ടു നിന്ന കാമ്പയിന്‍ സമാപന സമ്മേളനം പ്രശസ്ത പത്ര പ്രവര്‍ത്തകനും കോളമിസ്റ്റുമായ, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ അസീസ്‌ കോട്ടോപ്പാടം ( സീനിയര്‍ വിഭാഗം ) , മുഹമ്മദ്‌ റബീഹ് ( ജുനിയര്‍ വിഭാഗം ) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ പി.എം മായിന്‍ കുട്ടി ( മലയാളം ന്യുസ് ) സമര്‍പ്പിച്ചു. പ്രമുഖ വാഗ്മിയും മുസ്ലിം ലീഗ് നേതാവുമായ എന്‍ അഹമ്മദ്‌ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ഫൈസി കുഴിമണ്ണ, തുടങ്ങി പ്രമുഖര്‍ സംബന്ധിച്ച സമ്മേളനത്തില്‍ ജെ.ഐ.സി ഫെസ്റ്റ് കലാ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും സര്ട്ടിഫിക്കറ്റ് വിതരണവും നടന്നു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്നിവര്‍ മേഗാക്വിസ് മത്സരത്തിനും അബ്ദുല്‍ ഹകീം വാഫി കലാ പരിപാടികള്‍ക്കും നേത്രത്വം നല്‍കി.അഷ്‌റഫ്‌ ഫൈസി സംവിധാനം നിര്‍വഹിച്ച ജെ.ഐ.സി ഫെസ്റ്റ് സി.ഡി. എം.എ . റഹ്മാന്‍ ഫൈസി (റാസല്‍ ഖൈമ) പ്രകാശനം ചെയ്തു. ജെ.ഐ.സി കോ ഓര്‍ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ സ്വാഗതമാശംസിച്ചു.