പ്രതിഷേധസംഗമം 12ന്

മലപ്പുറം: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ വൈസ്​പ്രസിഡന്റ് സി.എം. അബ്ദുള്ളമുസ്‌ലിയാരുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികളുടെ തുടക്കമായി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12ന് നാലിന് മലപ്പുറത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.