സി.എം മരണം: കൊലയാളികളെ പിടികൂടണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖാസി സി,എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പഴയബസ് സ്റ്റാന്റ്, ട്രാഫിക് സര്‍ക്കിള്‍, എയര്‍ലെന്‍സ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. പ്രകടനത്തിന് അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, ആരിഫ് ദാരിമി ബദിരെ, റഷീദ് ബെളിഞ്ചം, എം.എ.ഖലീല്‍, അലി ഫൈസി, റസാഖ് ദാരിമി, ഹമീദ് കേളോട്ട്, ദാവൂദ് ചിത്താരി, ടി.എന്‍.എ റഹ്മാന്‍ തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.