നബിദിന മഹാസമ്മേളനം നടത്തി

അഞ്ഞൂര്‍: തൊഴിയൂര്‍ ദുറു റഹ്മയത്തീം ഖാനയില്‍ നബിദിന മഹാസമ്മേളനം നടന്നു. ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് എസ്.എം.കെ. തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. ചേക്കു ഹാജി അധ്യക്ഷനായി. എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സുലൈമാന്‍ ബാഖവി, എം. മുഹ്‌യിദ്ദീന്‍ ദാരിമി, വി.എന്‍. അബൂബക്കര്‍ ഹാജി, വി.എം. അബ്ദുള്ളക്കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന മീലാദ് കാമ്പയിനില്‍ മുഹമ്മദ് ഫൈസി ഓണംപിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. വൈകീട്ടു നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വല്ലപ്പുഴ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി പ്രസംഗിച്ചു. നേരത്തെ യത്തീംഖാന മാനേജര്‍ മാളിയേക്കല്‍ മമ്മൂട്ടി ഹാജി പതാക ഉയര്‍ത്തി. മൗലീദ് പാരായണവും നടത്തി.