കാലം പുനര്‍ജനിക്കുന്നത് സൂഫികളിലൂടെ - പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍

എരമംഗലം: കാലം പുനര്‍ജനിക്കുന്നത് ആ കാലങ്ങളിലെ സൂഫികളിലൂടെയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. വെളിയങ്കോട് പാടത്തകായില്‍ മുഹമ്മദ് സ്വാലിഹ് മൗലയുടെ 38-ാമത് ആണ്ടുനേര്‍ച്ചയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിയങ്കോട് ഖാസി വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത മുശാവറ അംഗം എം.ടി. അബ്ദുല്ല മുസ്‌ലായാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാടത്തകായില്‍ അബ്ദുറസാഖ് ഹാജി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടുദിവസമായി നടക്കുന്ന ആണ്ട് നേര്‍ച്ചയിലേക്ക് വിവിധ സ്ഥലങ്ങളില്‍നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.