പ്രവാചകചര്യയിലേക്കു മടങ്ങണം- ഖാസിമി

കൊടുവള്ളി: സ്വന്തം ശരീരത്തേക്കാളും പ്രവാചകനെ സ്‌നേഹിക്കുന്നവര്‍ക്കേ യഥാര്‍ഥ വിശ്വാസിയാകാന്‍ കഴിയുകയുള്ളൂവെന്ന് റഹ്മത്തുള്ള ഖാസിമി പറഞ്ഞു. കൊടുവള്ളി ഖുര്‍-ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഹുബുറസൂല്‍ മീലാദ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം അഭിമുഖീകരിക്കുന്ന സര്‍വപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം പ്രവാചകചര്യയിലേക്കുള്ള തിരിച്ചുപോക്കാണെന്നും ഇതു മനസ്സിലാക്കിയാണ് ലോകത്താകമാനം നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും റഹ്മത്തുള്ള ഖാസിമി പറഞ്ഞു.

പരിപാടി അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ മജീദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ്.വി. മുഹമ്മദലി, റഫീഖ് സക്കരിയ്യ ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, സി. ഹംസ എന്നിവര്‍ പ്രസംഗിച്ചു. പി.ടി. മുഹമ്മദ് ഹാജി സ്വാഗതവും പി.സി. ഇബ്രാഹിം നന്ദിയും പറഞ്ഞു.