പ്രവാചകന്‍ നല്‍കിയത് നന്മയുടെ സന്ദേശം- സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: സ്‌നേഹത്തിന്റെയും മതമൈത്രിയുടെയും സന്ദേശമായിരുന്നു പ്രവാചകന്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കിയതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഗുലാം ഗൗസ് മഹാരാഷ്ട്ര, അബ്ദുന്നാഫിഅ കോടമ്പുഴ, എ.സി. നിസാര്‍ ഇരുമ്പുഴി എന്നിവര്‍ പ്രസംഗിച്ചു.

രണ്ടാഴ്ചക്കാലമായി തുടങ്ങിയ കാമ്പസ് കാര്‍ണിവലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. രാവിലെ 10ന് തുടങ്ങിയ നഅത്തെ ശരീഫ്, ബുര്‍ദാ സദസ്സ് എന്നിവയ്ക്ക് ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി.മുഹമ്മദ് ബാഖഫി, മൗലാന മുസ്‌നഖീം ഫൈസി ബീഹാര്‍, ഇബ്രാഹിം ഫൈസി കരുവാരകുണ്ട്, പി.ഇസ്ഹാഖ് ബാഖഫി ചെമ്മാട്, കെ.അബ്ദുല്‍ഖാദര്‍ ഫൈസി, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, ജഅഫര്‍ ഹുദവി ഇന്ത്യന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബുര്‍ദ മജ്‌ലിസിന് എം.പി. അന്‍വര്‍അലി, കെ.സി.ഉസ്മാന്‍, കെ.എം.അല്‍അമീന്‍, പി.സി.ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.