ജാമിഅ ജൂനിയര്‍ ശരീഅത്ത് കോളേജുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും

മലപ്പുറം: ജാമിഅ നൂരിയയുമായി അഫിലിയേറ്റ് ചെയ്ത ജൂനിയര്‍ ശരീഅത്ത് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും മാസാന്ത സ്‌കോളര്‍ഷിപ്പും നല്‍കാന്‍ ശരീഅത്ത് കോളേജുകളുടെ കൂട്ടായ്മയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ജാമിഅയുടെ മുതവ്വല്‍ പ്രവേശനത്തോടൊപ്പം അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ ബിരുദവും ലഭിക്കുന്ന സിലബസാണ് ജൂനിയര്‍ ശരീഅത്ത് കോളേജുകളില്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് ജാമിഅയുമായോ മലപ്പുറം സുന്നി മഹല്ലുമായോ ബന്ധപ്പെടണം.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മുസ്‌ലിയാര്‍ ഒളവട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, സി.കെ. അബ്ദു മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ഹംസ റഹ്മാനി, എം.സി. അബ്ദുറഹ്മാന്‍ ഫൈസി, പി.പി. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.