ഖാസി വധം: മാര്‍ച്ച് ഉപേക്ഷിച്ചു

മലപ്പുറം: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ചെമ്പരിക്ക സി.എം. അബ്ദുല്ലമുസ്‌ലിയാരുടെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി യുവജനസംഘം സംസ്ഥാന കൗണ്‍സിലര്‍മാര്‍ 29ന് ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. കേസ് സി.ബി.ഐക്ക് വിട്ട സാഹചര്യത്തിലാണ് മാര്‍ച്ച് ഉപേക്ഷിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.