വിവാദ കേശം; SKSSF വയനാട് ജില്ല 21 ന് ബഹുജന സംഗമം നടത്തും

കല്‍പ്പറ്റ : സമുദായത്തിനകത്ത് വലിയ ആത്മീയ തട്ടിപ്പിന് കളമൊരുക്കിയ വിവാദ കേശ വിഷയം പുതിയ വഴിത്തിരിവിലായ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജന സമക്ഷം സമര്‍പ്പിക്കാന്‍ ബഹുജന സംഗമം നടത്താന്‍ SKSSF ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നിരവധി നുണകള്‍ ആവര്‍ത്തിച്ചും കള്ള തെളിവുകള്‍ സമര്‍പ്പിച്ചും വിവാദ കേശത്തിന് ആധികാരികത ഉണ്ടാക്കാന്‍ ശ്രമിച്ച കാന്തപുരത്തിന്റെ കൂടാരത്തില്‍ തന്നെ മുടി വ്യാജമാണെന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത് SKSSF ഈ വിഷയത്തില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണമാണെന്നും വ്യാജമുടി വേരോടെ പിഴുതെറിഞ്ഞത് സംഘടനയുടെ വിജയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 21ന് സമസ്ത ജില്ലാ ഓഫീസില്‍ നടക്കുന്ന സംഗമത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡണ്ട് കാസിം ദാരിമി പന്തിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി ഹസനി, പി സി ത്വാഹിര്‍ , അലി യമാനി, കെ എ റഹ്മാന്‍ , അയ്യൂബ് മുട്ടില്‍ , അബ്ദുല്ലത്തീഫ് വാഫി സംബന്ധിച്ചു.
- Shamsul Ulama Islamic Academy VEngappally