സമസ്‌ത ബഹ്‌റൈന്‍ ഹജ്ജ് ക്ലാസ്സ് സയ്യിദ് ഫഖ്‌റുദ്ധീന്‍
തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു.
|
മനാമ : അള്ളാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി ആരാധനകള്‍ അനുഷ്ടിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസത്തിന്റെ മാധുര്യം ലഭിക്കുകയുള്ളൂ എന്ന് പ്രമുഖ പണ്ഡിതന്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഹജ്ജ് സംഘത്തിന് നല്‍കിയ പഠന ക്ലാസിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്‌ത മനാമ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി അദ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി ക്ലാസ്സിന് നേത്രത്വം നല്‍കി. അമീര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ, പി അന്തുമാന്‍ കാസര്‍ഗോഡ് പ്രസംഗിച്ചു. മുസ്‌തഫ കളത്തില്‍ സ്വാഗതവും സുലൈമാന്‍ പറവൂര്‍ നന്ദിയും പറഞ്ഞു. അടുത്ത ക്ലാസ്സുകള്‍ സെപ്‌റ്റംബര്‍ 14, 15 ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8:30 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപെടേണ്ട നമ്പര്‍ 33049112.
- Samastha Bahrain / Majeed Cholackode